ജറൂസലം- ഗാസയിലേക്ക് ഇനി ഇന്ധനമില്ലെന്ന് ഇസ്രായില്‍ സൈന്യത്തിന്റെ പുതിയ അറിയിപ്പ്. ഇന്ധനം ഹമാസ് ചൂഷണം ചെയ്യുകയാണെന്നും അതുകൊണ്ട് ഇന്ധനം നിര്‍ത്തുകയാണെന്നും ഇസ്രായില്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ധനമില്ലാത്തത് കാരണം ഗാസയിലെ ജീവകാരുണ്യ സഹായ വിതരണം നര്‍ത്തുകയാണെന്ന് യു.എന്‍. റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിയും അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുമെന്നാണ് ഏജന്‍സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചത്.
2023 October 24InternationalGaza WarhamasIsraeltitle_en: no more fuel will enter gaza says israeli army