ന്യൂ ഡൽഹി: വിജയദശമി ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ – കാപ്പസ്ഹേഡാ ഏരിയയുടെ മലയാള ഭാഷാപഠന കേന്ദ്രത്തിലെ അദ്ധ്യാപകരെ ‘ഗുരു വന്ദനം’ എന്ന പരിപാടിയൊരുക്കി ആദരിച്ചു.
കഴിഞ്ഞ പത്തു വർഷമായി ഏരിയ നടത്തുന്ന പരിപാടിയാണ് ‘ഗുരു വന്ദനം’. ഏരിയയിൽ വിദ്യാരംഭത്തോടനുബന്ധിച്ച് ഡാൻസ് ക്ലാസ് കൂടി ആരംഭം കുറിച്ചു.
ഏരിയ ചെയർമാൻ ഡോ. ടിഎം ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് വേലു മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. കെ.വി ഗോപി ഉദ്‌ഘാടനം ചെയ്‌തു.
മലയാള ഭാഷാ പഠനകേന്ദ്രം കോർഡിനേറ്റർ മണികണ്ഠൻ, ഏരിയ സെക്രട്ടറി പ്രദീപ് ജി കുറുപ്പ്, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ട്രഷറർ പ്രതീഷ് കുമാർ, വനിതാ വിഭാഗം കൺവീനർ രത്‌ന ഉണ്ണികൃഷ്ണൻ, മലയാളം ക്ലാസ്സ് അദ്ധ്യാപിക ശാരദ അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയിൽ വാദ്യോപകരണങ്ങളുടെ പഠനത്തിനുള്ള ക്ലാസ്സ് ഉടനെ തന്നെ ആരംഭിക്കുമെന്ന് ഏരിയ ഭാരവാഹികൾ അറിയിച്ചു.