ടെൽ അവീവ്: ഗാസയിലെ വ്യോമാക്രമണം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ കരസേനാ മേധാവി ഹെർസി ഹലേവി.
ഹമാസിനെ പൂർണമായും തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു കരയുദ്ധത്തിന് ഇസ്രയേൽ പൂർണ സജ്ജമാണെന്നും ഹെർസി കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രയേൽ സജ്ജമാണെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനു തയാറെടുത്തു. സർക്കാരിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഡാനിയൽ പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ലോക രാജ്യങ്ങൾ മുന്നോട്ട് വരുന്നുണ്ട്.