ടർബോ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിയ്ക്കുകയാണ്. പോക്കിരിരാജ, മധുരരാജ എന്നി ഹിറ്റുകൾക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ദാസാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള വൈശാഖിന്റെ പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് മമ്മൂക്കയ്ക്ക് ഒരായിരം നന്ദി എന്നാണ് വൈശാഖ് കുറിച്ചത്.
‘അടുത്ത 100 ദിവസങ്ങൾ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, കാരണം എന്റെ ‘ആദ്യ സിനിമയുടെ’ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണം. ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് പ്രിയ ഷമീർ മുഹമ്മദിനോട് നന്ദി. പ്രിയ ആന്റോ ജോസഫ്, നിങ്ങൾ നൽകിയ പിന്തുണയും ശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. 
മനോഹരമായൊരു തിരക്കഥ സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന് നന്ദി. എല്ലാറ്റിനും ഉപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരൈയും നന്ദിയോടെ ഓർത്ത് ഈ ടൈറ്റിൽ പോസ്റ്റർ സമർപ്പിക്കുന്നു” എന്നാണ് വൈശാഖ് പങ്കുവെച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *