പാലക്കാട് – പൊരുതുന്ന ഫലസ്തീൻ പോരാടുന്ന ഹമാസിന് എന്ന തലക്കെട്ടിൽ എസ്.ഐ.ഒ , സോളിഡാരിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.ഇസ്റാഈൽ അധിനിടവേശം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ പിറവി കൊള്ളുക എന്നത് മാത്രതമാണ് നീതിയെന്ന് ഐക്യദാർഢൃ റാലി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജമാഅത്ത് ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് കളത്തിൽ ഫാറൂഖ് സംസാരിച്ചു.
ഫലസ്തീൻ ജനതക്കെതിരെ ഇസ്റാഈൽ നടത്തുന്ന വംശഹത്യക്കെതിരെ ശക്തമായി പ്രതിഷേധങ്ങൾ ഉണ്ടാവണമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ്.പ്രസിഡൻ്റ് ബുശൈർ ശർഖി സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് നവാഫ് പത്തിരിപ്പാല അധ്യഷത വഹിച്ചു.
എസ്.ഐ.ഒ ജില്ലാ സെക്രട്ടറി അബ്ദുൽ ബാസിത്ത് സ്വാഗതവും സോളിഡാരിറ്റി ഒറ്റപ്പാലം ഏരിയ പ്രസിഡൻ്റ് മുഫ്ലിഹ് സമാപനവും നിർവഹിച്ചു.പത്തിരിപ്പാല ടൗണിൽ വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തിന് എസ്.ഐ.ഒ ,സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ നേതൃത്വം നൽകി.