പാലക്കാട് പുത്തൂർ കൃഷ്ണ കണാന്തി കോളനി അസോസിയേഷന്റെ 2023 വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും സാമന്ത സമാജം ഹാളിൽ വെച്ച് നടന്നു. ജനറൽ ബോഡി യോഗം പ്രസിഡണ്ട് ജയരാജ് മേനോൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സെക്രട്ടറി പ്രസന്ന കൃഷ്ണകുമാർ കഴിഞ്ഞ വർഷത്തെ അസോസിയേഷൻ നടത്തിപ്പിന്റെ സമഗ്രമായ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ അനൂപ് പിള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
വീട്ടു വളപ്പുകളിൽ കരിയിലകൾ കത്തിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് യോഗം ചർച്ച ചെയ്യുകയും മറ്റുള്ളവർക്ക് ശല്യം ആകാതെ സ്ഥിരമായ രീതിയിൽ ഇത്തരത്തിലുള്ള മാലിന്യം സംസ്കരിക്കാനുള്ള വഴി കണ്ടെത്തണമെന്നും യോഗം നിർദേശിച്ചു. 
കാലിക്കറ്റ് ബൈപാസ് റോഡിലെ ലണ്ടൻ ബേക്ക്സ് ജംഗ്ഷൻ ഒരു അപകടമേഖലയായി മാറിയിരിക്കുകയാണ് എന്നും സമീപകാലത്ത് അവിടെ രണ്ട് അപകട മരണങ്ങൾ നടന്നുവെന്നും ഇതിനു പരിഹാരമായി അവിടെ അടിയന്തരമായി ഒരു സ്പീഡ്ബ്രേക്കർ സ്ഥാപിക്കണമെന്നും ശേഖരിപുരം കൽമണ്ഡപം ബൈപാസ് റോഡിൽ പ്രവർത്തിക്കാത്ത തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കണമെന്നും പുതിയവ സ്ഥാപിക്കണമെന്നും പുത്തൂർ ഭാഗത്തുള്ള റോഡിന്റെ ഡ്രെയിനേജ് സ്ലാബുകൾ സ്ഥാപിക്കണമെന്നും കനാൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ പെട്ടെന്ന് നടത്തണമെന്നും യോഗം നഗരസഭ, പൊതു മരാമത്ത് വകുപ്പ് അധികൃതരോട് അഭ്യർത്ഥിച്ചു. കോളനി വാർത്താ പത്രിക കൃഷ്ണഗീതി പ്രസീദ്ധീകരിക്കുവാനും ലേഡീസ് ക്ലബ് ആരംഭിക്കുവാനും തീരുമാനിച്ചു. 
യുകെയിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓഫ് പ്രോസിക്യൂട്ടർസ് വാർഷിക സമ്മേളനത്തിൽ ഭാരതത്തെ പ്രധിനിധീകരിച്ച ഏക മലയാളയും കോളനി അംഗവും ആയ ഡിഡിപിപി പ്രേംനാഥിനെ ചടങ്ങിൽ ആദരിച്ചു. 

തുടർന്ന് അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. ജയരാജ് മേനോൻ (പ്രസിഡന്‍റ്), പ്രേംനാഥ് പി (വൈസ് പ്രസിഡന്റ്), സി. രവീന്ദ്രൻ (സെക്രട്ടറി), ബി. ശ്രീകുമാർ (ട്രഷറർ) എന്നിവരെയും ഗിരിജ ഗോപിനാഥൻ, സാവിത്രി ശിവദാസ്, ഗിരീനാരായണൻ, എസ്.പ്രമോദ്, പ്രദീപ് (ബാബു), കൃഷ്ണഗീതി എന്നിവര്‍ എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങളായും ശൈലജ എം.പി, വിദ്യാ ജയകൃഷ്ണൻ, ദുർഗ്ഗാ ഹരിദാസ് എന്നിവര്‍ എഡിറ്റേഴ്സ്കമ്മിറ്റി അംഗങ്ങളായും ലേഡീസ് ക്ലബ് പ്രസിഡന്‍റായി കോമളം നായരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌ പ്രേംനാഥ് പി സ്വാഗതവും സെക്രട്ടറി സി. രവീന്ദ്രൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *