മീനങ്ങാടി: ഗുണ്ടല്‍പേട്ട ദേശീയപാത-766 മദൂരില്‍ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകള്‍ ആഷ്ലി(23)യാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാന്‍ മൈസൂരില്‍ പോയി തിരിച്ചുവരവെയാണ് ആഷ്‌ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആഷ്ലിയെ രക്ഷിക്കാനായില്ല. ബി.എഡ് കോഴ്‌സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷന്‍ സെന്റില്‍ പഠിപ്പിക്കുകയായിരുന്നു ആഷ്ലി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. മാതാവ്: ബിന്‍സി. സഹോദരങ്ങള്‍: ബേസില്‍, ആതിര. സംസ്‌കാരം ബുധനാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.