തൃശൂർ – കാണാതായ ഒമ്പത് വയസ്സുകാരനെ മാലിന്യ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുന്നത്ത് പീടികയിൽ കുറുവീട്ടിൽ റിജോ ജോണിയുടെ മകൻ ജോൺ പോൾ (9) ആണ് മരിച്ചത്.വീടിന് സമീപമുള്ള പ്ലാസ്റ്റിക് കമ്പനിയിലെ മാലിന്യംക്കുഴിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.സൈക്കിളിൽ പോകുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാണെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെ മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരും സമീപവാസികളും നാട്ടുകാരും ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രി പതിനൊന്നോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ സന. സഹോദരിമാർ നേഹ കീസ്റ്റി, ദിയ റോസ്. സംഭവത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
2023 October 24KeralaJohn paulthrichurtitle_en: Boy found dead