ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘ഗീതാ ഗോവിന്ദം’ ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ‘ഫാമിലി സ്റ്റാർ’ എന്നാണ് ചിത്രത്തിന്റെ പേര്. പരശുറാം പെറ്റ്ലയാണ് സംവിധാനം. ടൈറ്റിൽ അനൗൺസ് ചെയ്തു കൊണ്ടുള്ള ടീസർ ഇതിനോടകം യുട്യൂബിൽ തരം​ഗമായി കഴിഞ്ഞു. പ്രണയവും മാസും കൂടിക്കലർന്നതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 
വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് നായികയായി എത്തുന്നത്. ബ്ലോക്ക്ബെസ്റ്റർ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഫാമിലി സ്റ്റാർ.ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഗീതാ ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം ഏറെ വർധിപ്പിച്ചിട്ടുണ്ട്. 
പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ റിലീസ് 2024ൽ ഉണ്ടാവുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മാതാക്കളായ ദിൽ രാജുവും ശിരീഷുമായി കൈകോർക്കുന്ന ചിത്രം വൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. കെ.യു മോഹനൻ ഡി.ഒ.പി ആവുന്ന ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

By admin

Leave a Reply

Your email address will not be published. Required fields are marked *