ഹേഗ്: പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണനയ്ക്കെടുക്കും. ആക്രമണത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ പരിശോധിച്ച് വിചാരണ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഡച്ച് നഗരമായ ഹേഗിലെ കോടതി ആസ്ഥാനത്താണ് വിചാരണ. അടുത്ത വര്‍ഷം ഫെബ്രുവരി 19 നാണ് നടപടി തുടങ്ങുക. ഇസ്രയേല്‍ അധിനിവേശത്തെ കുറിച്ച് കക്ഷികള്‍ക്ക് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാം. വിഷയത്തില്‍ ഇടപെടാന്‍ അന്താരാഷ്ട്ര കോടതിയോട് കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന 193 അംഗ യുഎന്‍ ജനറല്‍ അസംബ്ളി ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥക്ക് മുമ്പായിരുന്നു ഈ നീക്കം.