പത്തനംതിട്ട: ഗവിയില്‍ ബി.എസ്.എന്‍.എല്‍. ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരന്‍. വാച്ചറും ഗൈഡുമായ വര്‍ഗീസ് രാജാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കെ.എഫ്.ഡി.സി. ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന വര്‍ഗീസിന്റെ പരാതിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ മുമ്പ് നടപടിയെടുത്തിരുന്നു. ചികിത്സ കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ച വര്‍ഗീസ് രാജിന് തുടര്‍ച്ചയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നെന്നും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നെന്നും പറഞ്ഞാണ് വര്‍ഗീസ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.