എടത്തനാട്ടുകര:കെ എൻ എം വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ എടത്തനാട്ടുകര നോർത്ത് മണ്ഡലം മദ്റസ കോപ്ലക്സ് സംഘടിപ്പിച്ച സർഗമേളക്ക് വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂളിൽ പരിസമാപ്തി.എംപി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു.കേരള നദ് വത്തുൽ മുജാഹിദീൻ എടത്തനാട്ടുകര നോർത്ത് മണ്ഡലം സെക്രട്ടറി പി.പി.സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വട്ടമണ്ണപ്പുറം സ്കൂൾ മാനേജർ ഡോ.മഹ്ഫൂസ് റഹീം അവാർഡ് ദാനം നിർവഹിച്ചു.
എടത്തനാട്ടുകര നോർത്ത് മണ്ഡലം മദ്റസ കോംപ്ലക്സ് സെക്രട്ടറി സാനിർ സ്വലാഹി,എടത്തനാട്ടുകര നോർത്ത് മണ്ഡലം മദ്റസ കോംപ്ലക്സ് പ്രസിഡൻ്റ് അമീർ സ്വലാഹി,കെ എൻ എം എടത്തനാട്ടുകര നോർത്ത് മണ്ഡലം പ്രസിഡന്റ് കാപ്പിൽ മൂസ ഹാജി,കെഎൻഎം വിദ്യഭ്യാസ ബോർഡ് മെമ്പർ ഉസ്മാൻ മിശ്കാത്തി,ഐ എസ് എം ജില്ലാ സെക്രട്ടറി വി.സി.ഷൗക്കത്ത് മാസ്റ്റർ, എം എസ് എം എടത്തനാട്ടുകര നോർത്ത് മണ്ഡലം പ്രസിഡന്റ് ഉനൈസ് ഫാറൂഖി എന്നിവർ പ്രസംഗിച്ചു.
അക്ബർ സ്വലാഹി, അബ്ദു റഊഫ് സ്വലാഹി, നസീർ സ്വലാഹി എന്നിവർ നേത്വത്വം നൽകി.സ്റ്റേജ് സ്റ്റേജിതര വിഭാഗങ്ങളിലായി 573 പോയന്റോടെ നൂറുൽ ഹിദായ മദ്റസ ഉപ്പുകുളം വീണ്ടും മദ്റസ സർഗമേള ചാമ്പ്യൻമാരായി.520 പോയന്റുനേടി മദ്റസത്തുൽ മുജാഹിദീൻ വെള്ളിയഞ്ചേരി രണ്ടാം സ്ഥാനവും 519 പോയന്റുമായി നൂറുൽ ഹുദാ കാപ്പുപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.