കുവൈറ്റ് : കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് ലീഗിന് സീസൺ 2023-24 നു തുടക്കം . വെള്ളിയാഴ്ച വൈകിട്ട് നടന്ന മത്സരങ്ങളലിൽ മലപ്പുറം ബ്രദേഴ്‌സ് , മാക് കുവൈറ്റ് ,യങ് ഷൂട്ടേർസ് , സോക്കർ കേരള , ബിഗ് ബോയ്സ് ടീമുകൾക്ക് ജയം . സി എഫ് സി സാൽമിയ -ഫ്‌ളൈറ്റേഴ്‌സ് എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു .
രണ്ട് ഹാട്രിക്കുകൾ പിറന്ന ആദ്യ ദിനത്തിൽ മത്സരങ്ങൾ ആവേശകരമായി . ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ യങ് ഷൂട്ടേർസ് അബ്ബാസിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി . യങ് ഷൂട്ടേർസിന് വേണ്ടി ലത്തീഫ് രണ്ടും, ബിജു ഒരു ഗോളും നേടി.
രണ്ടാം മത്സരത്തിൽ സി എഫ് സി സാൽമിയ -ഫ്‌ളൈറ്റേഴ്‌സ് എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലയിൽ പിരിഞ്ഞു ഫ്ളൈറ്റേഴ്സിനു വേണ്ടി ധൻസ്റ്റനും സി എഫ് സി സാൽമിയക്ക് വേണ്ടി ഇബ്രാഹിമുമാണ് ഗോൾ നേടിയത് . മൂന്നാം മത്സരത്തിൽ സോക്കർ കേരള ഏകപക്ഷീയമായ ഒരു ഗോളിന് സ്പാർക്സ് എഫ് സിയെ പരാജയപ്പെടുത്തി സജീവാണു വിജയ ഗോൾ നേടിയത്
ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ മലപ്പുറം ബ്രദേഴ്‌സ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് റൗദ എഫ് സിയെ പരാജയപ്പെടുത്തി . മലപ്പുറത്തിന് വേണ്ടി ഉണ്ണികൃഷ്ണൻ ഹാട്രിക് നേടിയപ്പോൾ കുഞ്ഞിമുഹമ്മദ് ഒരു ഗോൾ നേടി റൗദക്ക് വേണ്ടി ഷംഷീർ ഒരു ഗോൾ നേടി .
ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ബിഗ് ബോയ്സ് എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെഗുറോ കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി .ബിഗ്‌ബോയ്‌സിന് വേണ്ടി ഉബൈദ് രണ്ടും ഹാശിം ഒരു ഗോൾ നേടി. മൂന്നാം മത്സരത്തിൽ മാക് കുവൈറ്റ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്നോവേറ്റിവ് എഫ് സിയെ പരാജയപ്പെടുത്തി . മാക് കുവൈത്തിന് വേണ്ടി നൗഫൽ ഹാട്രിക് ഗോൾ നേടി. കുവൈറ്റ് കേരളാ മുസ്‌ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സി റഫീഖ് മുഖ്യ അതിഥി ആയിരുന്നു
സോക്കർ ലീഗിൽ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ സെഗുറോ കേരളാ ചലഞ്ചേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സിഎഫ്സി സാൽമിയയെ പരാജയപ്പെടുത്തി . ഇർഷാദ് രണ്ട് ഗോളുകൾ നേടി . രണ്ടാം മത്സരത്തിൽ സപർക്സ് എഫ് സി – ബ്ലസ്റ്റേഴ്‌സ് കുവൈറ്റ് മത്സരം സമനിലയിൽ അവസാനിച്ചു . ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി .
ബ്ലാസ്റ്റേഴ്സിന് വേണ്ടി രാഹുൽ , സാദിക്കും സ്പാർക്‌സിനു വേണ്ടി റിയാകത്തും ഗോൾ നേടി . മൂന്നാം മത്സരത്തിൽ മെറിറ്റ് അൽശബാബ് എഫ് സി ഒരു ഗോളിന് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി . ജിനീഷ് ആണ് വിജയ ഗോൾ നേടിയത് . നാലാം മത്സരം ഇന്നോവറ്റിവ് എഫ് സിയും ചാമ്പ്യൻസ് എഫ് സിയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു .
മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂയബിൾ പ്ലയെർസ് ആയി ലത്തീഫ് (യങ് ഷൂട്ടേർസ് ) ഉണ്ണി കൃഷ്ണൻ (മലപ്പുറം ബ്രദേഴ്‌സ് ) ഉബൈദ് (ബിഗ്‌ബോയ്സ് ) ഇബ്രാഹിം (സി എഫ് സി സാൽമിയ ) മജീദ് (സോക്കർ കേരള ) നൗഫൽ (മാക് കുവൈറ്റ്) സോക്കർ ലീഗ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂയബിൾ പ്ലയെർസ് ആയി ഇർഷാദ് ( സെഗുറോ കേരളാ ചലഞ്ചേഴ്‌സ് ) റിയാഖത്ത് (സ്പാർക്സ് എഫ് സി ) ഷഹബാസ് (മെറിറ്റ് അൽശബാബ് എഫ് സി ) സ്റ്റീഫൻ (ഇന്നോവറ്റിവ് എഫ് സി ) എന്നിവരെ തിരഞ്ഞെടുത്തു