പാലക്കാട്: കേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎംബിയു) ജില്ലാ ജനറൽ ബോഡി യോഗവും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും കേരളാ കോൺഗ്രസ്സ് സ്കറിയാ തോമസ് ഗ്രൂപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നൈസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. കെഎംബിയു ജില്ലാ പ്രസിഡൻ്റ് ഹരീഷ് കണ്ണൻ അദ്ധ്യക്ഷനായി.
സംഘടന പാലക്കാട് ജില്ലാ രക്ഷാധികാരിയും സംസ്ഥാന കോ-ഓർഡിനേറ്ററുമായ ജോസ് ചാലക്കൽ മുഖ്യ പ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് സ്കറിയാ തോമസ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് കെ. ശ്രീകുമാർ, മലമ്പുഴ മണ്ഡലം പ്രസിഡൻറ് സണ്ണി എം.ജെ മണ്ഡപത്തികൂന്നേൽ, കെഎംബിയു ജില്ല സെക്രട്ടറി പി.എ കാദർ, വൈസ് പ്രസിഡൻ്റ് ശശി കൊടുമ്പ്, ശിവകുമാർ, ഫരീദ എന്നിവർ പ്രസംഗിച്ചു.