കോഴിക്കോട്: എസ് ജാനകി അമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ജാനകിയമ്മ ആലപിച്ച നൂറിലധികം പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് തേനും വയമ്പും എന്ന പേരിൽ കോഴിക്കോട് വച്ച് സമ്പൂർണ സംഗീത പ്രോഗ്രാം ഒരുങ്ങുന്നു. 
എടപ്പാൾ സ്വദേശിനിയും പിന്നണി ഗായികയുമായ ശ്രേയ ഭാനുവാണ് ഇത്തരത്തിൽ ഒരു മുഴുനീള സംഗീതർച്ചനയുമായി ആസ്വാതകർക്കു മുന്നിൽ എത്തുന്നത്. 
ഈ പ്രോഗ്രാമിന്റെ ലോഗോ പ്രകാശനവും പോസ്റ്റർ  പ്രകാശനവും പ്രശസ്ത രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ തിരുമേനി നിർവഹിച്ചു. 
ചടങ്ങിൽ ഗായിക ശ്രേയ ഭാനുവിനൊപ്പം പ്രോഗ്രാം ഡയറക്ടർ ഭാനുരേഖ, വിഷ്ണു വെളുത്തോടൻ.  വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *