ആഭരണങ്ങൾ അണിയാനായി അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണമെന്ന് നടൻ സുരേഷ് ​ഗോപി. തന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങളുണ്ടെന്നാണ് താരം പറയുന്നത്. മകളുടെ വിവാഹത്തിന് അണിയാൻ മുത്തുമാല വാങ്ങി നൽകാമെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. 
എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്.  ഈ ഒരു മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്ന് വിമാനത്തിൽ വരുമ്പോൾ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ചുകഴിഞ്ഞു ഒരാൾ അത് എടുത്തു തരികയും ചെയ്തു. പക്ഷേ അത്രയും നേരം എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു, ഈ മോതിരം ഇനി ലോക്കറിൽ സൂക്ഷിക്കണം..- സുരേഷ് ​ഗോപി പറഞ്ഞു. 
ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിൽ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം എന്നാണ് താരം പറയുന്നത്. പെൺമക്കളും ഭാര്യയും ഒക്കെ വാങ്ങുന്ന ആഭരണങ്ങൾ കാണുമ്പോൾ ഭയങ്കര കൊതിയാണ് അതൊക്കെ ഇട്ട് നടക്കാൻ. അപ്പോഴെന്റെ ഭാര്യ പറഞ്ഞു മകളുടെ കല്യാണത്തിനൊക്കെ വേണമെങ്കിൽ വലിയ പേളിന്റെ ഒക്കെ ആഭരണം ഇടാം എന്ന്. ഇതൊക്കെ ഇപ്പോൾ നോർത്ത് ഇന്ത്യൻ കൾച്ചറിന്റെ ഒരു ഭാ​ഗമാണ് എന്നൊക്കെ. പെണ്ണുങ്ങളുടെ ആഭരണങ്ങൾ ഒക്കെ ഇപ്പോൾ പുരുഷന്മാരും ഇടാറുണ്ടെന്ന് ഭാര്യ പറഞ്ഞു. ചിലപ്പോൾ ഞാൻ അതൊക്കെ ഇടും, അതൊന്നും പറയാൻ പറ്റില്ല.- താരം കൂട്ടിച്ചേർത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *