മണ്ണാർക്കാട്: അലനല്ലൂരിൽ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സ്നേഹതീരം സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന രീതികൾ പരിചയപ്പെടുത്തുന്നതിനും സ്ഥാപനത്തിന്റെ കർമ്മ പദ്ധതികൾ എല്ലാവരിലേക്കും എത്തിക്കുന്നതിനുമായി താലൂക്ക് പരിധിയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും മുഖ്യ സഹകാരികളുടെയും നേതൃത്വത്തിൽ വിപുലമായ കൺവെൻഷൻ ബുധൻ രാവിലെ 9 മണി മുതൽ 12 മണി വരെ മണ്ണാർക്കാട് ഫായിദ ടവറിലെ ഫായിദ കൺവെൻഷൻ ഹാളിൽ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ മണ്ണാർക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, അഡ്വ.എൻ ശംസുദ്ധീൻ എംഎൽഎ, പാലൊളി മുഹമ്മദ് കുട്ടി, മുനിസിപ്പൽ ചെയർമാൻ ഫായിദ ബഷീർഹാജി, ജോസ് ബേബി, ഡോ:ഇദ് രീസ് (ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്), ഡോ: സുരേഷ് കെ ഗുപ്തൻ, നാസർ മാനു, ഫിറോസ് കുന്നംപറമ്പിൽ, കെ.പി.എസ് പയ്യനടം, പി.ജെ. പൗലോസ്, കല്ലടി അബൂബക്കർ, മമ്മദുഹാജി കാത്തിരത്തിൽ, തുടങ്ങിയവർ പങ്കെടുക്കും.
ഡയാലിസിസ് സെന്റർ പദ്ധതി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി നാല് കേന്ദ്രങ്ങളിലായി നൂറ് കണക്കിന് ആളുകൾ പങ്കെടുഞ്ഞ സൗജന്യ വൃക്കരോഗ ക്യാമ്പുകൾ അടക്കം വിവിധ പരിപാടികൾ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു.
ഉസ്മാൻ സഖാഫി പയ്യനടം, മോഹൻ ഐസക്, മമ്മദു ഹാജി കാഞ്ഞിരത്തിൽ, എൻ പി അസീസ് സഖാഫി, അബ്ദുൽകരീം ദാരിമി, സോനു ശിവൻ, ഹൈദരലി വേങ്ങ, ഗഫൂർ എംസി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.