ലഖ്നൗ: അയല്‍ക്കാരിയെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ സ്വയം തീ കൊളുത്തിയ യുവാവ് മരിച്ചു. അനില്‍കുമാര്‍ പാണ്ഡെ (38) എന്നയാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ റായ് ബറേലിയയിലാണ് സംഭവം. ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.
അനിലിന്റെ സമ്മതമില്ലാതെ ഭാര്യ ദുര്‍ഗാപൂജാ പന്തല്‍ സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അനില്‍ ജോലിക്കു പോയ സമയം ഭര്യ അയല്‍വാസിയായ റീമയോട് ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളും ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതായും പറഞ്ഞു. എന്നാല്‍, ഈ കാര്യം യുവതിയുടെ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ റീ മ പറയുന്നു.
ഇതോടെ യുവതി തന്റെ മാതാപിതാക്കളെ വിവരം അറിയിക്കുവാന്‍ സ്വന്തം വീട്ടിലേക്കു പോയി. ഇതിനു പിന്നില്‍ റീമയാണെന്നിഞ്ഞ അനില്‍ റീമയെ കള്ളക്കേസില്‍ കുടുക്കാന്‍ തീരുമാനിക്കുകയും സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. അയല്‍വാസികളെത്തി രക്ഷിക്കുമെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. എന്നാല്‍, ഗുരുതര പൊള്ളലേറ്റ ഇയാള്‍ മരിക്കുകയായിരുന്നു.