മാലിദ്വീപ്:  മാലിദ്വീപിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. ഹാ ദാല്‍ മകുനുധൂ ദ്വീപിലെ മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് തീപിടിത്തമുണ്ടായത്. ദ്വീപിലെ വിമാനത്താവള നിര്‍മ്മാണത്തില്‍ കരാറുകാരായി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ച ഇന്ത്യക്കാര്‍. 
ശനിയാഴ്ച വൈകുന്നേരം 04:15 ഓടെയാണ് മത്സ്യ മാര്‍ക്കറ്റിന് സമീപം സ്ഫോടനം നടന്നതെന്ന് സണ്‍ ഓണ്‍ലൈന്‍ വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമുനുധൂവിലെ മത്സ്യമാര്‍ക്കറ്റിന് സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 
‘കൊല്ലപ്പെട്ടവരുടെ പല്ലുകള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. എല്ലുകളുടെയും മാംസത്തിന്റെയും കഷണങ്ങള്‍ ഞാന്‍ കണ്ടു. ഒന്നിലധികം സ്ഥലങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ മരിച്ചുവെന്ന് ഉറപ്പാണ്,’ ഒരു ഉറവിടത്തെ ഉദ്ധരിച്ച് വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഗ്യാസ് സിലിണ്ടറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 
‘ഹാ ദാല്‍ മകുനുധൂ ദ്വീപില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്,’ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ എക്‌സില്‍ പറഞ്ഞു. മാലദ്വീപ് അധികൃതരുമായും ഇരകളുടെ കുടുംബങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഹൈക്കമ്മീഷന്‍ പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *