ബംഗളൂരു: പുലിനഖമുള്ള ലോക്കറ്റുള്ള ചെയിന്‍ ധരിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പുലിയുടെ നഖങ്ങള്‍ കൈവശം നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിഗ്ബോസ് ഷോയ്ക്കിടെ മത്സരാര്‍ഥിയുടെ കഴുത്തില്‍ പുലി നഖമുള്ള ചെയിന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് താരത്തിനെതിരെ കേസ് എടുത്തത്. ഇന്നലെ വൈകീട്ടാണ് സന്തോഷിന്റെ വീട്ടിലെത്തി വനം വകുപ്പ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
‘അദ്ദേഹം പുലിനഖം ധരിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അദ്ദേഹേത്തോട് മാല ആവശ്യപ്പെടുകയും പരിശോധിച്ചപ്പോള്‍ അത് പുലിനഖമാണെന്ന് കണ്ടെത്തിയതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. മൂന്ന് മുതല്‍ എഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.