ഡല്‍ഹി: ബിജെപി സഖ്യ വാദത്തില്‍ വിശദീകരണവുമായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ. കര്‍ണാടകയില്‍ ജനതാദള്‍ (സെക്കുലര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പിണറായി വിജയന്‍ പിന്തുണ നല്‍കിയെന്ന ദേവഗൗഡയുടെ ആരോപണങ്ങള്‍ തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.
ദേവഗൗഡയുടെ ആരോപണത്തെ പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ ഗൗഡയുടെ വിശദീകരണം.ദേവഗൗഡയുടെ ആരോപണം തികച്ചും വാസ്തവവിരുദ്ധവും അസംബന്ധവുമാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
‘സിപിഎമ്മിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനയില്‍ ആശയക്കുഴപ്പമുണ്ട്. എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ ഞാന്‍ പറഞ്ഞതും ആ സന്ദര്‍ഭവും മനസിലാക്കാതെയാണ് പ്രതികരിക്കുന്നത്.’- എക്‌സിലൂടെ ഗൗഡ പറഞ്ഞു.
‘കേരളത്തിലെ സിപിഎം ബിജെപി-ജെഡിഎസ് സഖ്യത്തെ പിന്തുണയ്ക്കുമെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപിയുമായുള്ള സഖ്യത്തിന് ശേഷവും കര്‍ണാടകയ്ക്ക് പുറത്തുള്ള എന്റെ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുമ്പോള്‍, കേരളത്തിലെ പാര്‍ട്ടി ഘടകം എല്‍ഡിഎഫ് സര്‍ക്കാരുമായി യോജിച്ചുപോവുന്നുണ്ടെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്.
സിപിഎം നേതാക്കള്‍ ഈ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”’- ദേവഗൗഡ എക്‌സില്‍ പറഞ്ഞു.