ബംഗളുരു: സാമ്പാറില്‍ എരിവ് കൂടിയെന്ന് പരാതി പറഞ്ഞ പിതാവിനെ മകന്‍ മരക്കമ്പ് കൊണ്ട് അടിച്ചുകൊന്നു. കുടക് വിരാജ്‌പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി.കെ. ചിട്ടിയപ്പ(63)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ തമ്മയ്യ(38)യെ അറസ്റ്റ് ചെയ്തു.
സംഭവ ദിവസം വീട്ടില്‍ ചിട്ടിയപ്പയും ഇളയമകനായ തമ്മയ്യയും മാത്രമായണുണ്ടായിരുന്നത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മൂത്ത മകനും മരുമകളും ബന്ധുവീട്ടിലേക്ക് പോയിരുന്നു. മകനുണ്ടാക്കിയ സമ്പാറിന് എരിവ് കൂടിയെന്ന് പിതാവ് പറയുകയും പ്രകോപിതനായ തമ്മയ്യ മരക്കമ്പുകൊണ്ട് പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.