എടത്വ: വാട്ടർ അതോറിറ്റി എടത്വ സബ് ഡിവിഷൻ ഓഫീസ് തിരുവല്ല ഡിവിഷൻ്റെ കീഴിൽ തന്നെ  നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് എടത്വ വാട്ടർ അതോറിട്ടി ഓഫീസ് പ്രവർത്തിക്കുന്ന ബി എസ് എൻ എൽ ഓഫീസ് കെട്ടിടത്തിന്റെ മുമ്പിൽ എടത്വ വികസന സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു.എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഷാജി തോട്ടുകടവിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് അഡ്വ. ഐസക്ക് രാജു മുഖ്യ സന്ദേശം നല്കി.ഭൂമി ശാസ്ത്രപരം, യാത്ര സൗകര്യം, കുടിവെള്ള ലഭ്യത, നിലവിലുള്ള പദ്ധതി പ്രവർത്തനങ്ങളുടെ പൂർത്തികരണം, കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം എന്നീ വിഷയങ്ങൾ കണക്കിലെടുത്ത് ഉത്തരവിലെ തീരുമാനം പുനപരിശോധിച്ച് എടത്വ സബ് ഡിവിഷൻ തിരുവല്ല ഡിവിഷൻ്റെ കീഴിൽ തന്നെ നിലനിർത്തണമെന്ന് ആവശ്യപെട്ടു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജോൺസൺ എം പോൾ,രക്ഷാധികാരിമാരായ അഡ്വ.പി.കെ സദാനന്ദൻ, കുഞ്ഞുമോൻ പട്ടത്താനം, സീനിയർ വൈസ് പ്രസിഡൻ്റ് ജോർജ്ജ് തോമസ് കളപ്പുര,വൈസ് പ്രസിഡൻ്റ് പി.ഡി  രമേശ് കുമാർ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്, ടോമിച്ചൻ കളങ്ങര, ഐസക്ക് എഡ്വേർഡ്,ടി.ടി ജോർജ്കുട്ടി,എ.ജെ കുഞ്ഞുമോൻ, അജി കോശി, വർഗ്ഗീസ് പുഞ്ചായിചിറയിൽ,ഷാജി മാധവൻ, പി.വി.എൻ മേനോൻ,സാബു കിളിരൂർ, വിൻസെൻ്റ് പഴയിടത്ത്  എന്നിവർ പ്രസംഗിച്ചു.
എടത്വ വികസന സമിതി നേതൃത്വത്തിൽ  മുഖ്യമന്ത്രിയ്ക്ക് നിവേദനം  സമർപ്പിക്കാനും തീരുമാനിച്ചു.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനും  നിവേദനം സമർപ്പിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed