വണ്ണം കുറയ്ക്കാൻ ചെയ്യുന്ന ഡയറ്റിന്‍റെ കാര്യം പറയുമ്പോള്‍ മിക്കവരും പറയുന്നൊരു കാര്യമാണ് പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന്. ചിക്കൻ, മപട്ട, പയര്‍ വര്‍ഗങ്ങളെല്ലാം ഇത്തരത്തില്‍ ധാരാളം പേര്‍ കഴിക്കാറുണ്ട്.
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ നിങ്ങള്‍ കഴിക്കരുതാത്ത ചില പ്രോട്ടീൻ വിഭവങ്ങള്‍ കൂടിയുണ്ട്. അല്ലെങ്കില്‍ ഡയറ്റില്‍ പരിമിതപ്പെടുത്തേണ്ട പ്രോട്ടീൻ വിഭവങ്ങള്‍ കൂടിയുണ്ട്. ഇവയെ കുറിച്ച് കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
പാക്കറ്റില്‍ വരുന്ന തൈര്- കട്ടത്തൈര്- യോഗര്‍ട്ട്, പ്രോട്ടീൻ ഷേയ്ക്കുകള്‍, പ്രോട്ടീൻ പാക്ക്ഡ് സെറില്‍സ്, പ്രോസസ്ഡ് ചീസ്, ഗ്രനോള ബാര്‍സ്, ഫാസ്റ്റ്-ഫുഡ് സലാഡുകള്‍, ഫ്ളേവേഡ് നട്ട്സ്, റെഡ് മീറ്റ് എന്നിങ്ങനെയുള്ള പ്രോട്ടീനടങ്ങിയ വിഭവങ്ങളാണ് വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ കഴിക്കാൻ നല്ലതല്ലാത്തത്.
ചിക്കന് പകരം റെഡ് മീറ്റ്, അതുപോലെ കടയില്‍ നിന്ന് വാങ്ങിക്കുന്ന യോഗര്‍ട്ട്, ഗ്രനോള ബാര്‍സ് ഒക്കെ ധാരാളം പേര്‍ ഡയറ്റിലായിരിക്കുമ്പോഴും കഴിക്കുന്നതാണ്. എന്നാലിവയെല്ലാം പരിമിതപ്പെടുത്തുന്നതോ ഒഴിവാക്കുന്നതോ ആണ് ഉചിതം.