മലപ്പുറം: മലപ്പുറം തിരൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവിനെ ചോര വാര്‍ന്ന് ഗുരുതര പരിക്കേറ്റ് ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുറത്തൂര്‍ സ്വദേശി സ്വാലിഹിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകളില്‍ ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച സ്വാലിഹിനും സുഹൃത്തുക്കള്‍ക്കും നേരെ ഇന്നലെ രാത്രി ആക്രമണം നടന്നിരുന്നു. മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വാഹനവും തകര്‍ന്ന നിലയില്‍ കണ്ടെത്തിയിരുന്നു.