മലദ്വാരത്തിലെ രക്തസ്രാവം. പലപ്പോഴും ആളുകൾ സംസാരിക്കാൻ മടിക്കുന്ന ഒന്നാണിത്. മലദ്വാരത്തിലെ രക്തസ്രാവവും മലത്തിൽ രക്തത്തിന്റെ അംശം കാണുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നമാകാം. അതുകൊണ്ട് ഈ ലക്ഷണങ്ങളെ നിസ്സാരമാക്കരുത്. ചിലപ്പോൾ ഹെമറോയ്ഡിന്റെ സൂചനയാകാം. എന്നാൽ മറ്റു ചിലപ്പോൾ മലാശയ അർബുദം പോലെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗത്തിന്റെ ലക്ഷണമാകാം. അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ഇവ മൂലവും മലദ്വാരത്തിലൂടെ രക്തം വരാം.
മലബന്ധം മൂലം മലദ്വാരത്തിൽ പൊട്ടലോ വിള്ളലോ ഉണ്ടാകുന്ന അവസ്ഥയാണിത്. മലദ്വാരത്തിൽ കടച്ചിൽ അനുഭവപ്പെടാം. ഇത് അസ്വസ്ഥതയുണ്ടാക്കും. അന്നനാളത്തിലെ അണുബാധ മൂലവും മലദ്വാരത്തിൽ രക്തസ്രാവം ഉണ്ടാകാം. ദഹനവ്യവസ്ഥയിലെ ബാക്ടീരിയൽ, വൈറൽ അണുബാധകൾ മൂലവും രക്തസ്രാവം ഉണ്ടാകാം.
കോളോറെക്ടൽ കാൻസർ അഥവാ മലാശയ അർബുദം മൂലം മലദ്വാരത്തിലൂടെ രക്തം വരും. മലദ്വാരത്തിലെ രക്തസ്രാവം കാൻസറിന്റെ മാത്രം ലക്ഷണമല്ല. എന്നാൽ രക്തസ്രാവം തുടരുകയാണെങ്കിൽ അതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.മലദ്വാരത്തിലോ റെക്റ്റത്തിലോ ഉള്ള രക്തക്കുഴലുകൾക്ക് വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. മലവിസർജന സമയത്ത് സ്ട്രെയ്ൻ ചെയ്യുന്നതു മൂലവും മലബന്ധം ഉണ്ടെങ്കിലും കൂടുതൽ സമയം ടോയ്‌ലറ്റില്‍ ഇരിക്കുന്നതു മൂലവും ഇതുണ്ടാകാം. ഇത് താരതമ്യേന നിരുപദ്രവകരമാണ്.