മുംബൈ: ബാഗില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കി യാത്രക്കാരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കി. ബോംബ് സ്വാഡ് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അകാസ എയറിന്റെ പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പുലര്‍ച്ചെ അടിയന്തര ലാന്‍ഡിങ് നടത്തിയത്.