കോഴിക്കോട്: ഫലസ്തീൻ ചീഫ് ജസ്റ്റിസ് ഡോ. മഹ്‌മൂദ്‌ അൽ ഹബ്ബാഷുമായി കൂടിക്കാഴ്ച നടത്തി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന എട്ടാമത് ആഗോള ഫത്‌വാ സമ്മേളനത്തിനിടെയാണ് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്.
നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലുകളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ പള്ളികളിൽ നടന്ന പ്രാർത്ഥനാ സദസ്സുകളും ഐക്യദാർഢ്യ യോഗങ്ങളും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തി. ഫലസ്തീൻ സമൂഹത്തിന് നല്ല നാളുകൾ ആസന്നമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *