കുവൈത്ത് : ഇസ്രായേലി ഭരണക്കൂടത്തിന്റെ സമാനതകളില്ലാത്ത ക്രൂരതക്ക് ഇരയായി കൊണ്ടിരിക്കുകയാണ് ഫലസ്തീന്‍ ജനത ഒരു വിശ്വാസി എന്നനിലയില്‍ നമുക്കെല്ലാവര്‍ക്കും ഫലസ്തീനികളോട് ബാധ്യതയും, കടപ്പാടും ഉണ്ട്. അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉല്‍കൃഷ്ടമായിട്ടിട്ടുള്ളത് മനമുരുകിയുള്ള പ്രാര്‍ത്ഥനകളാണ്.
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന സദസ്സ് ഉത്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര രക്ഷധികാരി പി കെ അക്ബര്‍ സിദ്ദിഖ് അഭിപ്രായപ്പെട്ടു.
കെ കെ എം എ മത കാര്യ സമിതി വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം മൗലവി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. കെ കെ എം എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര നേതാക്കളായ നവാസ് ഖാദിരി, എ ച് എ ഗഫൂര്‍, ഒ എം ഷാഫി, അസ്ലം ഹംസ, കെ സി അബ്ദുല്‍ കരീം, അഷ്റഫ് മങ്കാവ്, കെ എ ച് മൊഹമ്മദ് കുഞ്ഞി, ജാഫര്‍ പി എം, സം സം റഷീദ്, സുല്‍ഫിഖര്‍ എന്നിവരും കെ കെ എം എ ഫര്‍വാനിയ സോണ്‍ പ്രസിഡന്റ് വി കെ നാസ്സര്‍, അഹ്‌മെടി സോണ്‍ പ്രസിഡന്റ് മുഹമ്മദ് അലി കടിഞ്ഞി മൂല, സിറ്റി സോണ്‍ അബ്ദുല്‍ ലത്തീഫ് ശാദി, ബ്രാഞ്ച് നേതാക്കളായ നയീം ഖാദിരി (ഫഹഹീല്‍) ശറഫുദ്ധീന്‍ (അബു ഹാലിഫ) ഫിറോസ് (ഫിന്താസ്) അബ്ദുല്‍ റഷീദ് (മംഗഫ്) റഹൂഫ് (മെഹബൂല) കമറുദ്ധീന്‍ (ജഹ്റ) അബ്ദുല്‍ റസാഖ് (സാല്‍മിയ) അബ്ദുല്‍ നാസ്സര്‍ (ഹവല്ലി) ശറഫുദ്ധീന്‍ വള്ളി (സിറ്റി) യൂസുഫ് റഷീദ് (കര്‍ണാടക) അബ്ദുല്‍ ലത്തീഫ് ചങ്ങളംകുളം (അബ്ബാസിയ) പി പി പി സലീം (ഫര്‍വാനിയ) സാബിര്‍ (ഖൈത്താന്‍) മുഹ്ത്താര്‍ (ജലീബ്) എന്നിവര്‍ സംസാരിച്ചു .
കെ കെ എം എ കേന്ദ്ര ജനറല്‍ സെക്രട്ടറി കെ സി റഫീഖ് സ്വാഗതവും അഡ്മിന്‍ സെക്രട്ടറി ഒ പി ശറഫുദ്ധീന്‍ നന്ദിയും പറഞ്ഞു.