തൃശൂര്‍: കെ.എസ്.ഇ.ബിയുടെ സര്‍വ്വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വരവൂര്‍ സ്വദേശി രമേഷാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ രമേഷ് അപകടനില തരണം ചെയ്തു.
കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍ വച്ചായിരുന്നു അപകടം. വിവാഹ ആവശ്യത്തിനായി സാധനങ്ങള്‍ വാങ്ങാനായി രമേഷും സഹോദരന്‍ രാഗേഷും ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. രമേഷ് അപകടനില തരണം ചെയ്തതായി ഡോക്‌ടേഴ്‌സ് അറിയിച്ചു.
കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക്കല്‍ പോസ്റ്റില്‍ നിന്ന് അടുത്തുള്ള വീട്ടിലേക്ക് കണക്ഷന്‍ വലിക്കാനുള്ള കേബിളിന്റെ കമ്പിയാണ് പൊട്ടിവീണിരുന്നത്. രമേഷിന്റെ കഴുത്തില്‍ ഈ കമ്പി കുരുങ്ങുകയായിരുന്നു.
ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എരുമപ്പെട്ടി പോലീസില്‍ കുടുംബം പരാതി നല്‍കി.