തച്ചമ്പാറ: സെന്റ് ഡൊമിനിക്സ് എഎൽപി സ്കൂളിൽ ക്ലാസ്സ്‌ ലൈബ്രറിയുടെ സമർപ്പണവും എൽഎസ്എസ് വിജയികൾക്കുള്ള അനുമോദനവും അഡ്വ. കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേറ്റർ വി.കെ സുരേഷ് ബാബു കൂത്തുപറമ്പ് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് നടത്തി. 
എന്റെ ചങ്ങാതി; വായനയുടെ വെളിച്ചവും വസന്തവും എന്ന ക്ലാസ്സ്‌ ലൈബ്രറി പദ്ധതിയിലേക്കുള്ള പുസ്തക വിതരണം സ്കൂൾ മാനേജർ സിസ്റ്റർ ടെസ്സി ഒ.പിയും പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം മണ്ണാർക്കാട് അർബൻ സൊസൈറ്റി എം.ഡി അജിത് പാലാട്ടും സ്കൂൾ റേഡിയോ മഴവില്ല് 19.31MHz സ്വിച്ച് ഓൺ സമർപ്പണം  ഫാ.ടോജി ചെല്ലങ്കോട്ടും നിർവഹിച്ചു.  
എൽഎസ്എസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ഉപഹാരങ്ങളും മണ്ണാർക്കാട് ബിപിസി കെ. മുഹമ്മദാലി വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ജെസ്സി കെ.ഒ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ്‌ ഹുസൈനാർ പി.വൈ, എസ്എംസി ചെയർമാൻ മൻസൂർ കൊറ്റിയോട്, എംപിടിഎ പ്രസിഡന്റ്‌ സോജി, എസ്ആർജി കൺവീനർ ചിഞ്ചു ഫിലിപ്പ്, അധ്യാപക പ്രതിനിധി എബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *