ജെ ഡി എസിനെ കേരളത്തിലെ എല്‍ ഡി എഫില്‍ തുടരാന്‍ അനുവദിച്ചത് പിണറായിയുടെ മഹാമനസ്‌കത കൊണ്ടാണെന്നും അതിന് അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും ജെ ഡി എസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് ഇക്കാര്യത്തില്‍ സ്വന്തമായ വഴി സ്വീകരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആശയപോരാട്ടങ്ങള്‍ ഇപ്പോള്‍ എവിടെയാണ് നടക്കുന്നുതെന്നും കുമാരസ്വാമി ചോദിച്ചു. ബിഹാറില്‍ വികസനം കൊണ്ടുവന്നത് നരേന്ദ്രമോദിയാണെന്ന് പറഞ്ഞ നീതിഷ്‌കുമാറാണ് ഇപ്പോള്‍ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. അഖിലേഷ് യാദവും അങ്ങിനെ തന്നെ. അത് കൊണ്ട് സംസ്ഥാനങ്ങളില്‍ എന്താണ് പ്രയോജനം ഉണ്ടാകുന്നത് അതനുസരിച്ചുള്ള രാഷ്ട്രീയ സഖ്യത്തിനാണ് മുന്‍ഗനണ കൊടുക്കേണ്ടതെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടി ഘടകത്തിന് സ്വന്തം നിലക്ക് തിരുമാനിക്കാനുള്ള എല്ലാ അവകാശവും നല്‍കിയിട്ടുണ്ടെന്നും എച്ച് ഡി കുമാരസ്വമി വ്യക്തമാക്കി. ജെ ഡി എസ് ബി ജെപി സഖ്യത്തിന് പിണറായി അനുമതി നല്‍കിയെന്ന് ദേവഗൗഡ പറഞ്ഞട്ടില്ലന്നും കുമാരസ്വാമി വ്യക്തമാക്കി