ജയ്പൂര്‍: വരുന്ന രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ മത്സരിക്കുമോ ഇല്ലയോ എന്ന ആശയക്കുഴപ്പം നീങ്ങി. സിറ്റിങ് സീറ്റായ ജാല്‍റപാടന്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാണ് വസുന്ധര ഇക്കുറിയും മത്സരിക്കുക.
ബിജെപി രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് വസുന്ധര രാജെയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ആശയക്കുഴപ്പം നീങ്ങിയത്. 83 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം പട്ടികയില്‍ ഇടം നേടിയത്.
സതീഷ് പുനിയ ആംബര്‍ മണ്ഡലത്തില്‍ നിന്നും രാജേന്ദ്ര റാത്തോഡ് താരാനഗറില്‍ നിന്നുമാണ് ജനവിധി നേടുക. നേരത്തെ ബിജെപി 41 സ്ഥാനാര്‍ത്ഥികളുടെ പേരടങ്ങിയ ആദ്യ പട്ടിക പ്രഖ്യാപിച്ചിരുന്നു.
200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്ക് നവംബര്‍ 25നാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനും നടക്കും.