ജമ്മു;  ഇന്ത്യ-പാക് അതിർത്തിയിൽ പ്രകോപനമില്ലാതെ നടന്ന വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാൻ റേഞ്ചേഴ്‌സിനോട് അതിർത്തി സുരക്ഷാ സേന അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ അർണിയ സെക്ടറിലെ വിക്രം ബോർഡർ ഔട്ട്‌പോസ്റ്റിലാണ് വെടിവയ്പുണ്ടായത്.
ഖന്നൂർ, ഇഖ്ബാൽ എന്നിവിടങ്ങളിൽ നിൽക്കുന്ന രണ്ട് ബിഎസ്‌എഫ് ജവാൻമാരെ ലക്ഷ്യമിട്ടാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പ് നടക്കുമ്പോൾ ബിഎസ്എഫ് സൈനികർ അതിർത്തിയിലെ ഔട്ട്‌പോസ്റ്റിനു സമീപം ചില വൈദ്യുതീകരണ ജോലികളുടെ തിരക്കിലായിരുന്നു.
ആർഎസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിലെ (ഐബി) അതിർത്തി ഔട്ട്‌പോസ്റ്റിൽ നടന്ന കമാൻഡന്റ് തല ഫ്ലാഗ് യോഗത്തിൽ ബിഎസ്‌എഫ് പാകിസ്ഥാൻ റേഞ്ചേഴ്‌സിനോട് ഉന്നയിച്ചു.
കൂടാതെ അതിർത്തിക്കപ്പുറത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച വിഷയവും യോഗത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉന്നയിച്ചു. യോഗത്തിൽ കള്ളക്കടത്തുകാരെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കിയതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞതായും പിടിഐ റിപ്പോർട്ട് ചെയ്തുഅതേസമയം വിഷയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ റേഞ്ചർമാർ പറഞ്ഞതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2021 ഫെബ്രുവരിയിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവെച്ചത്. ഈ കരാറിന്റെ ഭാഗമായി ജമ്മു കശ്മീരിലെയും മറ്റ് മേഖലകളിലെയും നിയന്ത്രണ രേഖയിൽ (എൽഒസി) വെടിനിർത്തൽ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *