കായംകുളം: ഏതൊരു മനുഷ്യനും ജീവിതകാലത്ത് ആർജ്ജിച്ചെടുക്കുന്ന കഴിവുകൾ മറ്റുള്ളവർക്കുകൂടി സഹായകരമായി തീരുമ്പോഴാണ് പൊതുനന്മയുടെ ആൾരൂപമായി മാറുന്നത്. ആ വ്യക്തിയുമായി അടുത്തിടപഴകിയവരിൽ നിന്നാണ് നാം അറിയാത്തതും അറിയാൻ ആഗ്രഹിക്കുന്നതുമായ വിവരങ്ങൾ പുറത്ത് വരുന്നത്.
അതിന് ആ വ്യക്തിയുമായുള്ള ദീർഘകാലത്തെ ബന്ധമായ അളവുകോൽ സ്‌നേഹബന്ധമാണ് മുഖ്യഘടകം. ഇവിടെയാണ് സാമുവൽ ഡേവിഡ് എന്ന വ്യക്തിയുടെ ജനകീയ ബന്ധത്തിന്റെ നല്ല ഗുണങ്ങൾ ഓർത്തുപോകുന്നതെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ ഓർമ്മിപ്പിച്ചു.
ആർടിഐ ബനിഫിഷറീസ് ഫെഡറേഷൻ കായംകുളത്തു സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ സാമൂവൽ ഡേവിഡിന്‍റെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡണ്ട് എം ഇ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് വി ആർ രാജേഷ് സ്വാഗതവും ജലാൽ അമ്പനാംകുളങ്ങര ലിസി തോമി വി.ടി ടോമി, പ്രദീപ്, നൗഷാദ് അമ്പലപ്പുഴ, സ്കറിയ കുട്ടനാട്, മുരളിധരൻ നായർ ഐ ഷാജഹാൻ മുരുകൻ ചെങ്ങന്നൂർ ചന്ദ്രശേഖരൻ പിള്ള, കിഷോർ, ഘോഷ്, ഉമൈസ് താഹ, ഷെരീഫ് നെടിയത്ത്, ഷെരീഫ് പത്തിയൂർ, അഷറഫ്, റെജി കോയിക്ക് പടിക്കൽ ബാബു, പ്രസീത ഷൈനി കുട്ടി, രാജീവ്, പ്രദീപ് ജയലക്ഷ്മി തുടങ്ങിയ നേതാക്കന്മാർ സംസാരിച്ചു.