തിരുവനന്തപുരം: എച്ച്.ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍.
ജെഡിഎസ് -ബിജെപി സഖ്യം സിപിഐഎം അറിവോടെയാണെന്നും സഖ്യം ചേര്‍ന്നപ്പോള്‍ തന്നെ കേരള ഘടകത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കേണ്ടതായിരുന്നുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു. അത് ഇല്ലാതെ വന്നപ്പോള്‍ ഈ ധാരണ മനസിലായതാണ്.
കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ ധാരണ ഉണ്ടാക്കുന്നതില്‍ തെറ്റില്ല എന്നാല്‍ കേരളത്തില്‍ ബിജെപിയുടെ ബി ടീമാണ് സിപിഐഎമ്മെന്ന് കെ.മുരളീധരന്‍ തുറന്നടിച്ചു. തെലങ്കാനയിലെ സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയെന്ന് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. പിണറായി പൂര്‍ണസമ്മതം നല്‍കിയെന്നും ഇക്കാരണത്താലാണ് പിണറായി സര്‍ക്കാരില്‍ ജെഡിഎസ് മന്ത്രിയുള്ളതെന്നുമായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം.
ബിജെപി സഖ്യം പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍.