കുമ്പള: നാലു കിലോ കഞ്ചാവുമായി പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന വീട്ടമ്മ അറസ്റ്റില്‍. കുമ്പള സ്വദേശി സുഹ്‌റാ ബീബിയാണ് പിടിയിലായത്. സുഹ്‌റയും ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ് വിറ്റിരുന്നത്. കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ബന്ദിയോട് അടുക്ക പ്രദേശങ്ങളില്‍ അടുത്ത കാലത്തായി ജനകീയ കമ്മിറ്റി രൂപീകരിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം നടത്തി വരികയായിരുന്നു. നാലു മാസം മുമ്പാണ് സംഭവം. പ്രദേശവാവസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടുകയായിരുന്നു. എന്നാല്‍, സുഹ്‌റാ ബീബി അതിനു മുമ്പേ രക്ഷപ്പെട്ടിരുന്നു. ഇവര്‍ വീണ്ടും വീട്ടിലെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് വീട് വളഞ്ഞ് എക്‌സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പിടികൂടിയപ്പോഴും ഇവരില്‍നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. മുമ്പും നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് കേസില്‍ പ്രതിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.