കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് മൂഖം മൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വയോധികയെ അക്രമിസംഘം വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ ശേഷം കെട്ടിയിടുകയായിരുന്നു.
നേരത്തെയും പ്രദേശത്ത് സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *