ഗാസ സിറ്റി: ഗാസയിൽ ഹമാസിന്റെ തടവിലായിരുന്ന രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചു. ഒരു അമ്മയെയും മകളെയുമാണ് വിട്ടയച്ചത്.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇവരെ വിട്ടയക്കാൻ തീരുമാനമായത്. മാനുഷിക കാരണങ്ങളാലാണ് ഇവരെ വിട്ടയച്ചതെന്ന് ഹമാസ് ടെലഗ്രാമിലൂടെ അറിയിച്ചു. ഇവരെ റെഡ് ക്രോസിനാണ് കൈമാറിയത്.
ബന്ദികളാക്കിയവരെ എങ്ങനെയാണ് വിട്ടയച്ചതെന്നോ എപ്പോഴാണെന്നോ ഹമാസ് സംഘം വിശദമാക്കിയിട്ടില്ല. ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയവരിൽ ഭൂരിഭാഗവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച പറഞ്ഞിരുന്നു.
200ഓളം ഇസ്രേലി ബന്ദികളാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ളത്. ഏറെപ്പേരും ജീവനോടെയുണ്ടെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. 20 ലധികം ബന്ദികൾ പ്രായപൂർത്തിയാകാത്തവരാണെന്നും 60 വയസിനു മുകളിലുള്ളവരും ഹമാസിന്റെ പിടിയിലുണ്ടെന്നും സൈന്യം അറിയിച്ചു