കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് വടക്കുമുറിയില്‍ പാലമൂട്ടില്‍ ഹരിക്കുട്ട(23)നാണ് പിടിയിലായത്.
കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് 36 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയംവച്ച് ഒരു ലക്ഷം രൂപ വാങ്ങിയത്. പണയം വച്ച ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന്, നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷെമീര്‍, ഷാജിമോന്‍, എസ്.സി.പി.ഒമാരായ രാജീവ്, ഹാഷിം, മാനുലാല്‍, സി.പി.ഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.