ഷാർജ: പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജ, 10ലും 12ലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പിഎം മസൂദ് & എംകെ മാധവൻ മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡും അതോടൊപ്പം അധ്യാപനത്തിലും 25 വര്ഷം പൂർത്തിയാക്കിയ 3 അധ്യാപികമാരെ ആദരിക്കുകയും ചെയ്ത ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.  
പ്രസിഡന്റ് സന്തോഷ് കേട്ടത് അധ്യക്ഷനായ ചടങ്ങു കെപിസിസി ഉപാധ്യക്ഷൻ വിടി ബൽറാം ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈഎ റഹിം,  ജനറൽ സെക്രട്ടറി ടിവി നസീർ, ട്രീഷറർ ശ്രീനാഥ് കാടഞ്ചേരി, ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്  ടിഎ രവീന്ദ്രൻ, ഇൻകാസ് ഷാർജ ജനറൽ സെക്രട്ടറിയും പ്രിയദർശിനി മുൻപ്രസിഡന്റ് നാരായണൻ നായർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എവി മധു എന്നിവർ ആശംസയും,  അവാർഡ് കമ്മിറ്റി കൺവീനർ ഷാന്റി തോമസ് നന്ദിയും പറഞ്ഞു. 

ചടങ്ങിൽ 40 ഓളം വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു, കൂടാതെ മേരി മോൾ ഇഗ്‌നേഷ്യസ്,  അനിത രവി, മഞ്ജുള സുരേഷ് ബാബു എന്നി ടീച്ചർമാരെ ആദരിച്ചു. വിദ്യാത്ഥികളുടെ അവാർഡിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത മിസ് സീന യെ പ്രേത്യകമായി ആദരിച്ചു. 
30 ദിവസത്തെ അമേരിക്കൻ പര്യടനം പൂർത്തിയാക്കിയ സംഗീതജ്ഞൻ ജെറി അമല്ദേവും സംഘവും, 1980-90 കാളിലെ പ്രശസ്ത സിനിമ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *