എല്ല വിഭവങ്ങളിലും നാം പ്രധാനമായി ചേർത്ത് വരുന്ന ചേരുവകയാണ് എണ്ണ. പലതരത്തിലുള്ള എണ്ണകൾ ഇന്ന് വിപണിയിലുണ്ട്. പാചകം ചെയ്യാൻ ഏത് എണ്ണയാണ് നല്ലതെന്ന് പലർക്കും അറിയാൻ താൽപര്യം ഉണ്ടാകും. ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ എണ്ണയുടെ ആരോഗ്യ വശങ്ങളും പാചക ഗുണങ്ങളും അറിഞ്ഞിരിക്കണം.
മീഡിയം താപനിലയിൽ പാചകം ചെയ്യുന്നത് 90°C മുതൽ 190°C വരെ, ഉയർന്ന ഊഷ്മാവിൽ പാചകം ചെയ്യുന്നത് 200 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ 300 ഡിഗ്രി സെൽഷ്യസ് വരെയോ ആണ്. രണ്ടാമതായി അറിയേണ്ടത് ഒരു എണ്ണയുടെ സ്മോക്കിങ് പോയിന്റാണ്. അത് പുക വന്നു തുടങ്ങുന്ന താപനിലയാണ്. എണ്ണ ഇതിനുശേഷം ചൂടാക്കാൻ പാടില്ല. പരമാവധി താപനിലയാണിത്. കാരണം ഇത് ട്രാൻസ്-ഫാറ്റ് രൂപീകരണത്തിന് കാരണമാകും. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്.
വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണെങ്കിൽ പോലും അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. പൂരിത ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണയാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ, വളരെ കുറച്ച് അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
പാമോയിൽ ഒരു കാരണവശാലും ഉപയോഗിക്കരുത്. കാരണം, saturated fatty acids അതിൽ അടങ്ങിയിട്ടുണ്ട്. സൂര്യകാന്തി എണ്ണയാണ് മറ്റൊന്ന്. സൺഫ്ളവർ ഓയിലിൽ polyunsaturated fatty acids അടങ്ങിയിട്ടുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ എണ്ണകളാണ് ഇന്ന് വിപണിയിൽ വരുന്നത്.