കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ ദാബോലിമിലുള്ള നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 210 പേരെയാണ് തിരഞ്ഞെടുക്കുക.
ട്രേഡുകളും ഒഴിവും
കാർവാർ: കാർപ്പന്റർ-14, ഇലക്‌ട്രീഷ്യൻ-25, ഇലക്‌ട്രോണിക്സ് മെക്കാനിക്-25, ഫിറ്റർ-25, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ-ടെക്നോളജി മെയിന്റനൻസ്-5, ഇൻസ്ട്രുമെന്റ് മെക്കാനിക്-5, മെഷിനിസ്റ്റ്-6, മെക്കാനിക് ഡീസൽ-16, മെക്കാനിക് മെഷിൻ ടൂൾ മെയിന്റനൻസ്-2, മെക്കാനിക് മോട്ടോർ വെഹിക്കിൾ-2, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എ.സി.-8, പെയിന്റർ (ജനറൽ)-5, പ്ലംബർ-8, ഷീറ്റ് മെറ്റൽ വർക്കർ-4, ടെയ്‌ലർ (ജനറൽ)-2, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-12, റിഗ്ഗർ-9, ഷിപ്പ്‌റൈറ്റ് സ്റ്റീൽ-7 എന്നിങ്ങനെയാണ് ട്രേഡ് തിരിച്ചുള്ള ഒഴിവ്.
ദാബോലിം: കാർപ്പെന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്‌ട്രിക്കൽ/ഇലക്‌ട്രീഷ്യൻ എയർക്രാഫ്റ്റ്, ഫിറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്, മെഷിനിസ്റ്റ്, പ്ലംബർ/പൈപ്പ് ഫിറ്റർ, പെയിന്റർ (ജനറൽ), ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്) എന്നീ ട്രേഡുകളിലായി 30 ഒഴിവ്. ഓരോ ട്രേഡിലും പരമാവധി അഞ്ചുപേർക്കാണ് അവസരം.
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് വിജയവും 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും (എൻ.സി.വി.ടി./എസ്.സി.വി.ടി.).
അപേക്ഷ: www.apprenticeshipindia.gov.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. തുടർന്ന്‌ പ്രിന്റൗട്ട് സ്പീഡ്/രജിസ്ട്രേഡ് തപാൽ വഴി അയച്ചുകൊടുക്കണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക. അവസാനതീയതി: നവംബർ 12.

By admin

Leave a Reply

Your email address will not be published. Required fields are marked *