ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കൊച്ചിൻ കലാഭവന്റെ സഹകരണത്തോടെ നടത്തിവരുന്ന ക്‌ളാസ്സുകളുടെ 2023-24 വർഷക്കാലത്തേക്കുള്ള വിവിധ മ്യൂസിക്, ഇൻസ്ട്രമെന്റ്സ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ വിജയദശമി ദിനമായ ഒക്ടോബർ 24 രാവിലെ 9:30-ന് ആരംഭിക്കും.
അഭിനയം, ആർട്ട് & ക്രാഫ്റ്റ്സ്, സിനിമാറ്റിക് ഡാൻസ്, മ്യൂസിക്, ചിത്ര രചന, പെയിന്റിംഗ്, ഗിറ്റാർ, കീബോർഡ്, മൃദംഗം, തബല, വയലിൻ എന്നിവ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ 8287524795, 011-35561333 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.