ഡബ്ലിന്‍: പലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രോജക്ടിന് പത്ത് മില്യണ്‍ യൂറോ അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍. മറ്റൊരു മൂന്ന് മില്യണ്‍ യൂറോ പാലസ്തീനിനിലെ പീഡയനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള യൂ എന്‍ മനുഷ്യാവകാശ ഏജന്‍സിക്കും അയര്‍ലണ്ട് അനുവദിച്ചു.
എങ്കിലും പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഉക്രേനിയക്കാര്‍ക്ക് നല്‍കുന്ന അതേ താല്‍ക്കാലിക സംരക്ഷണം നല്‍കില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
ജനസാന്ദ്രതയേറിയ ഗാസ പ്രദേശത്തിന്റെ വടക്ക് നിന്ന് 1.1 ദശലക്ഷത്തിലധികം ആളുകളാണ് ഇസ്രായേല്‍ ഉത്തരവിനെ തുടര്‍ന്ന് പാലായനം ചെയ്യുന്നത്.
ഫലസ്തീന്‍ അഭയാര്‍ത്ഥികളോടുള്ള പെരുമാറ്റം ആഗോളതലത്തില്‍ ‘വളരെ അന്യായം’ ആണെന്ന് താന്‍ കരുതുന്നുവെന്നും വരദ്കര്‍ പറഞ്ഞു.
എന്നാല്‍ ഉക്രയിനില്‍ നിന്നുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അടുത്ത ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ എത്തും.അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തീവ്രഗതിയില്‍ പുരോഗമിപ്പിക്കുകയാണ്.
ലോക്കല്‍ ഇലക്ഷന് മുമ്പായി രാജ്യത്തെ പരമാവധി ഇലക്ട്രറല്‍ വാര്‍ഡിലും നിര്‍ണ്ണായകമായ തോതില്‍ അഭയാര്‍ത്ഥികള്‍ എത്തിച്ചേരുമെന്ന് ഭരണ മുന്നണി ഉറപ്പാക്കുകയാണിപ്പോള്‍. നഗര മേഖലകളില്‍ പോലും അതിനായുള്ള സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ആഴ്ചയില്‍ ശരാശരി 600 പേര്‍ അയര്‍ലണ്ടില്‍ താമസസൗകര്യം തേടിയെത്തുന്നുണ്ടെന്നാണ് കണക്കുകള്‍.എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക കണക്കുകളെക്കാള്‍ അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ എത്തുന്നുണ്ടെന്ന് ചില ദേശിയ തീവ്രവാദ സംഘടനകള്‍ ആരോപിക്കുന്നുണ്ട്..
ലാവോയിസിലെ സ്ട്രാഡ്ബാലിയില്‍ ഇലക്ട്രിക് പിക്നിക് മ്യൂസിക് ഫെസ്റ്റിവലിന്റെ സൈറ്റിലെ ടെന്റുകളില്‍ അടക്കം ആയിരക്കണക്കിന് ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഏറ്റവും പുതിയ താമസ സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കുന്നത്.
മാര്‍ക്യൂകൊണ്ടുണ്ടാക്കിയ വലിയ ക്യാബിനുകളിലാണ് അഭയാര്‍ഥികളെ പാര്‍പ്പിക്കാനുള്ള താല്‍ക്കാലിക സൈറ്റുണ്ടാക്കുന്നത്.
നവംബര്‍ 6 മുതല്‍ 950 ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ പോര്‍ട്ട് ലീഷിലെ ക്യാബിനുകളില്‍ താമസിക്കും.
ഒരു വാതില്‍മാത്രമുള്ള കാബിനുള്ളില്‍ തന്നെ കിടപ്പുസ്ഥലവും , ഒരു എന്‍ സ്യൂട്ട് ബാത്ത്‌റൂമും ഉണ്ട്, കുടുംബങ്ങള്‍. ദമ്പതികള്‍ക്കും അവിവാഹിതരായ ആളുകള്‍ക്കും കാബിനുള്ളില്‍ പ്രത്യേക സെക്ഷനുകള്‍ ഉണ്ടാക്കും.
പ്രദേശത്ത് സുരക്ഷാ കവചവും ഒരുക്കും.
പദ്ധതികളെക്കുറിച്ച് പ്രാദേശിക സമൂഹത്തെ അറിയിക്കുകയും അഭയാര്‍ഥികളെ അവരുടെ പിന്തുണ നേടുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നടത്തുന്നുണ്ട്.
950 അഭയാര്‍ത്ഥികള്‍ക്കായി വിക്ലോവിലെ ഗ്ലെന്‍ഡലോ എസ്റ്റേറ്റില്‍ ഒരു മാര്‍ക്യൂ ക്യാബിന്‍ സെന്റര്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും.