ചെന്നൈ:  തൊഴിലാളികളുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്ത കേസില്‍ നടി ജയപ്രദയ്ക്ക് തിരിച്ചടി. തടവുശിക്ഷ റദ്ദാക്കണമെന്ന ജയപ്രദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചില്ല.
ജയപ്രദയെ ശിക്ഷിച്ചു കൊണ്ടുള്ള എഗ്മോര്‍ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 15 ദിവസത്തിനകം 20 ലക്ഷം കെട്ടിവെച്ചാല്‍ മാത്രം ജാമ്യം ലഭിക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ചെന്നൈ അണ്ണാശാലയില്‍ ജയപ്രദ ഒരു തീയേറ്റര്‍ നടത്തി വരുന്നുണ്ട്. തിയേറ്റര്‍ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്ത കേസിലാണ് നടിയെ ശിക്ഷിച്ചത്.  ജയപ്രദയ്ക്ക് 5000 രൂപ പിഴയും എ?ഗ്മോര്‍ കോടതി ചുമത്തിയിരുന്നു. 
തിയേറ്ററിലെ ജീവനക്കാരില്‍ നിന്നും ഇഎസ്ഐ വിഹിതം പിടിച്ചിരുന്നെങ്കിലും, ബന്ധപ്പെട്ട ഓഫീസില്‍  അടച്ചിരുന്നില്ല. ഇതിനെതിരെ ലേബര്‍ ഗവണ്‍മെന്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 
തുക അടയ്ക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ എ?ഗ്മോര്‍ കോടതിയെ അറിയിച്ചെങ്കിലും ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഇതിനെ എതിര്‍ത്തു. നേരത്തെ എഗ്മോര്‍ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *