ന്യൂദല്‍ഹി- ഇസ്രായില്‍- ഫലസ്തീന്‍ യുദ്ധം തുടരുന്നതിനിടെ ഗാസയിലേയും ഇസ്രേയിലിലെയും എല്ലാ കുട്ടികളും നമ്മുടെ മക്കളാണെന്ന് ഓര്‍മിപ്പിച്ച് നൊബേല്‍ സമ്മാന ജേതാക്കള്‍. യുദ്ധത്തിലെ എല്ലാ കുട്ടികളോടും കരുണ കാണിക്കണമെന്നും അവര്‍ക്ക് ഉടന്‍ സംരക്ഷണം നല്‍കണണെന്നും മാനുഷിക സഹായം എത്തിക്കണമെന്നും നൊബൈല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി ലോകത്ത്ട അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ നൊബേല്‍ല്‍ സമ്മാന ജേതാവ് സത്യാര്‍ത്ഥിയോടൊപ്പം
സംയുക്ത പ്രസ്താവനയില്‍ 29 നൊബേല്‍ സമ്മാന ജേതാക്കള്‍ ഒപ്പുവച്ചു. നൊബേല്‍ ജേതാക്കളുടെ ഇത്തരമൊരു സംയുക്ത പ്രസ്താവന അപൂര്‍വ സംഭവമാണ്.
തട്ടിക്കൊണ്ടുപോയ കുട്ടികളെ അടിയന്തരമായി മോചിപ്പിക്കണമെന്നും സംഘര്‍ഷത്തില്‍ നിന്ന് എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായ വഴിയൊരുക്കണമെന്നും ആറ് നൊബേല്‍ മേഖലകളില്‍ നിന്നുള്ള സമ്മാന ജേതാക്കള്‍ ആവശ്യപ്പെട്ടു.
എല്ലാ കുട്ടികള്‍ക്കും ദുര്‍ബലരായ വ്യക്തികള്‍ക്കും മാനുഷിക സഹായം ഉടനടി ലഭിക്കണമെന്നും യുദ്ധബാധിത മേഖലയിലെ ഒരു കൂട്ടം കുട്ടികള്‍ക്കായി മാത്രം അനുകമ്പ ഒതുക്കരുതെന്നും പ്രസ്താവന നേതാക്കളെ ഉണര്‍ത്തി.
കുട്ടികള്‍ യുദ്ധങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തിന്റെ ഉത്തരവാദിത്തം അവര്‍ വഹിക്കുന്നില്ലെന്നും എല്ലാവരേയും ഓര്‍മിപ്പിക്കുന്നു. നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനത്തിലേക്ക് മുന്നേറാന്‍, കഷ്ടപ്പെടുന്ന എല്ലാ കുട്ടികളോടും നമുക്ക് അനുകമ്പ ആവശ്യമാണ്.
ഫലസ്തീന്‍ കുട്ടികള്‍ നമ്മുടെ കുട്ടികളാണ്. ഇസ്രായേലി കുട്ടികള്‍ നമ്മുടെ മക്കളാണ്. വേര്‍തിരിവ് കാണിക്കുകയാണെങ്കില്‍ നമുക്ക് സ്വയം പരിഷ്‌കൃതരായി കണക്കാക്കാനാവില്ല- സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഇസ്രയേലിലും ഫലസ്തീനിലും അതിനപ്പുറത്തും ശാശ്വത സമാധാനത്തിനുള്ള തങ്ങളുടെ അഭ്യര്‍ത്ഥനയില്‍ പങ്കുചേരാനും മൂന്ന് മെഴുകുതിരികള്‍ കത്തിക്കാനും നോബല്‍ സമ്മാന ജേതാക്കള്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ഇന്ന് രാത്രി, ഈ ഇരുട്ടിന്റെ നടുവില്‍, ഞങ്ങള്‍ മൂന്ന് മെഴുകുതിരികള്‍ കത്തിക്കും ഒന്ന് ഇസ്രായേലില്‍ കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത എല്ലാ കുട്ടികള്‍ക്കും, ഒന്ന് ഗാസയിലെ ബോംബാക്രമണത്തിലും പോരാട്ടത്തിലും കൊല്ലപ്പെടുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത എല്ലാ കുട്ടികള്‍ക്കും വേണ്ടി, ഒന്ന് മാനവികതയ്ക്കും പ്രത്യാശക്കും- പ്രസ്താവനയില്‍ പറഞ്ഞു.
2023 October 20IndiaNobel LaureatescompassionGaza Warchildrentitle_en: 29 Nobel Laureates appeal for compassion for all children