കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മധ്യവയസ്‌കനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേലി(52)നെയാണ് ഇന്ന് രാവിലെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം. മാലക്കല്ലിനടുത്ത് മലയോര മേഖലയില്‍ സജിയുടെ ഉടമസ്ഥതയില്‍ വസ്തുവുണ്ട്. ഈ കാരണം ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമ്പത്തിക ധനസഹായമായ അഞ്ച് ലക്ഷം രൂപ ഇദ്ദേഹത്തിന് നല്‍കിയിരുന്നില്ല.
സജി മാനസിക വെല്ലുവിളിയും നേരിടുന്നതായും വിവരമുണ്ട്. മാലക്കല്ല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മൂന്ന് മക്കള്‍.