പത്തനംതിട്ട: വിലങ്ങുകൊണ്ട് തലയ്ക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കോടതി വളപ്പില്‍ കൊലക്കേസ് പ്രതിയുടെ പരാക്രമം. തമിഴ്‌നാട് സ്വദേശി അലക്‌സ് പാണ്ഡ്യനാണ് പരിക്കേറ്റത്.
കേസിന്റെ വിചാരണയ്ക്കുശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പ്രതി പരാക്രമം കാട്ടിയത്. ഭാര്യയുടെ ആദ്യ ബന്ധത്തിലെ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. 2021ലാണ് സംഭവം. 
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തതാണ് പ്രകോപനമെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാശ്രമത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *