ഇസ്രയേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത നഷ്ടങ്ങൾ സംഭവിച്ച ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രയേൽ ഭരണകൂടം അനുമതി നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തക മലാല യൂസഫ്സായി. പലസ്തീൻ ജനതയ്ക്ക് 2.5 കോടി രൂപയാണ് (3,00,000 ഡോളർ) മലാല നൽകിയിരിക്കുന്നത്.
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വലിയ ഞെട്ടലുണ്ടായെന്നും ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകണമെന്നും ഗാസയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മലാല വിവരം പങ്കുവെച്ചത്. പലസ്തീനിലെ ജീവകാരുണ്യ സംഘടനകൾക്കാണ് മലാല തുക കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണമുണ്ടായത്.  പലസ്തീന് 100 മില്യൺ ഡോളറിന്റെ അടിയന്തിര സഹായമാണ്  ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചത്. സൈനിക നടപടികൾ നിർത്തിവെയ്ക്കണമെന്നും ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു

By admin

Leave a Reply

Your email address will not be published. Required fields are marked *